23
Friday
October 2020

ആദ്യ കന്നഡ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ട് പ്രിയ വാര്യര്‍

Google+ Pinterest LinkedIn Tumblr +

ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവടുറപ്പിച്ച പ്രിയ വാര്യര്‍ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍.

വിഷ്ണുപ്രിയ എന്നാണ് ചിത്രത്തിന്‍റെ പേര്. മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കാനില്ലെന്നും പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രിയ വാര്യര്‍ പറഞ്ഞു. ശ്രേയസ് മഞ്ജുവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com