22
Thursday
April 2021

വി.എം. രാധാകൃഷ്ണന്റെ 22 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളില്‍

Google+ Pinterest LinkedIn Tumblr +

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന് എതിരെ കടുത്ത നടപടികള്‍ തുടരുന്നു. രാധാകൃഷ്ണന്റെ 22 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. മലബാർ സിമന്റ്‌സിലെ അസംസ്‌കൃത വസ്തുക്കളുടെയും പാക്കേജിങ് സാധനങ്ങളുടെയും ഇടപാടിൽ നഷ്ടം വരുത്തിയെന്ന കേസിൽ കരാറുകാരനായ വി.എം. രാധാകൃഷ്ണന്റെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കണ്ടുകെട്ടിയത്.

വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. പത്ത് വര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടിയെടുത്തത്. വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com