30
Monday
November 2020

പാറ ഖനനത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ മെഡിക്കൽ കോളജിന് സമീപം പാറ ഖനനം ആരംഭിക്കുന്നതിനെതിരെ നെടുമ്പാറ ജനകീയ പൗരസമിതിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഫയർസ്‌റ്റേഷനു മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ സമാപിച്ചു. തുടർന്ന് വാർഡംഗം ജോയി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മാത്യു കുളത്തിങ്കൽ , കോന്നിയൂർ പി.കെ, റഷീദ് മുളന്തറ, മിനി വിനോദ്, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com