തിരുവനന്തപുരം: പിഎസ്സി പോലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേടിൽ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഉത്തരങ്ങൾ എസ്എംഎസായി ലഭിച്ചുവെന്നും ഉത്തരമെഴുതിയത് അവ നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു.
പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം പുറത്ത് പോയത് സംബന്ധിച്ച കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.
അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിതിനും പ്രണവിനും മൊബൈല്‍ വഴി ഉത്തരം അയച്ചു കൊടുത്തയാളാണ് സഫീർ. ഇയാള്‍ ഒളിവിലാണ്.