പത്തനംതിട്ട: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള പുതിയ കെട്ടിടത്തില്‍ ആഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പി.എസ്.സി ചെയര്മാന് അഡ്വ.എം.കെ.സക്കീര്‍ നിര്‍വഹിക്കും.
വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.എസ്.സി മെമ്പര്‍മാരായ പ്രൊഫ.ലോപ്പസ് മാത്യു, സി.സുരേശന്, ഡോ.ജിനു സഖറിയ ഉമ്മന്‍, റോഷന് റോയ് മാത്യു, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്, നഗരസഭാധ്യക്ഷ അഡ്വ.ഗീത സുരേഷ്, വാര്‍ഡംഗം വത്സന് ടി.കോശി, പി.എസ്.സി മേഖലാ ഓഫീസര്‍ വി.വേണുഗോപാല്‍, ജില്ലാ ഓഫീസര്‍ ജി.ജോയ് പങ്കെടുക്കും. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രവും പുതിയ ഓഫീസിലാണ് പ്രവര്‍ത്തിക്കുക.