27
Tuesday
October 2020

പബ്‌ജി കളിക്കുന്നത് വിലക്കി; യുവാവ് പിതാവിനെ വെട്ടിക്കൊന്നു

Google+ Pinterest LinkedIn Tumblr +

ബം​ഗ​ളു​രു: പബ്‌ജി ക​ളി​ക്കു​ന്ന​തു വി​ല​ക്കി​യ പി​താ​വി​നെ യു​വാ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​യാ​യ ര​ഘു​വീ​ര്‍ കുംഭാർ (25) ആണ് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കർണാടകയിലെ ബെ​ലഗാ​വി ജില്ലയിലെ കക്കാട്ടി ഗ്രാമത്തിലാണ് പുലർച്ചെ അഞ്ച് മണിയോടെ നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. റിട്ടയേർഡ് പോലീസുകാരനായ അച്ഛൻ ശങ്കർ ദേവപ്പ കുംഭാർ (61) ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്. യു​വാ​വ് പു​ല​ർ​ച്ച​വ​രെ പ​ബ്ജി ഗെ​യിം ക​ളി​ക്കു​ന്ന​ത് പ​തിവായിരുന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി പി​താ​​വ് മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ര​ഘു​വീ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം പി​താ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ ത​ല​യും കാ​ലും മ​ക​ൻ വെ​ട്ടി​മു​റി​ച്ചു. അ​യ​ൽ​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റ് ചെയ്തു. മൂ​ന്നു മാ​സം മുമ്പാണ് ശ​ങ്ക​ർ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com