ശബരിമല: പൊതുജനാരോഗ്യവകുപ്പ് സന്നിധാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. എല്ലാദിവസവും കൂത്താടികളുടെ നശീകരണത്തിനായി ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ ചുമതലയില്‍ മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെ വെള്ളത്തില്‍ സ്പ്രേയിങ് നടത്തും. വൈകുന്നേരങ്ങളില്‍ കൊതുക്നശീകരണത്തിനായി ഫോമിങ്ങും നടത്തും. സന്നിധാനത്തെ ഡിസ്പെന്‍സറികളുമായി ബന്ധപ്പെട്ട് പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും. മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തി. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധിസേനാംഗങ്ങളെ ഉപയോഗിച്ച് ബ്ലീച്ചിങ് പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. മണിലാല്‍, ഐ. ഷറഫുദ്ദീന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതിരോധപരിപാടികള്‍ ഊര്‍ജിതപ്പെടുത്തി പൊതുജനാരോഗ്യവകുപ്പ്
Share.