4
Friday
December 2020

വെള്ളം നിറഞ്ഞ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്ക്കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയർ ബി​നോ​ജ് കുമാറിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന അ​ശ്ര​ദ്ധ എ​ന്ന കു​റ്റ​ത്തി​നാ​ണ് ഐ​പി​സി 304- എ ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്ത് വച്ചായിരുന്നു അപകടം.

അ​ജി​ത​യും മ​ക​ളും സ്കൂ​ട്ട​റി​ല്‍ പോകുമ്പോൾ ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ട്ടൂ​ളി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ സ്കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക​ടി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ട​ത്തി​ല്‍ അ​ജി​ത മ​രി​ച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി വന്നതോടെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സാംബശിവ റാവു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com