ആലപ്പുഴ: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ 136453 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ജനുവരി 19 ന് സംസ്ഥാന വ്യാപകായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ അതിഥി തൊഴിലാളി ക്യാമ്പുകളിലെ 813 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചു വയസിനുതാഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് പോളിയോ തുള്ളി മരുന്ന് (രണ്ടുതുള്ളികള്) ആണ് നല്‍കുക.
പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 1162 സ്ഥാപനതല ബൂത്തുകളിലും 37 ട്രാന്‍സിറ്റ് ബൂത്തുകളിലും 47 മൊബൈല്‍ ബൂത്തുകളിലുമായി ഞായറാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗനവാടികള്‍, തിരഞ്ഞെടുത്ത സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് പ്രത്യേകം സജ്ജീകരിച്ച പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളി ക്യാമ്പുകളിലെ കുട്ടികള്‍ക്ക് വാക്സിന് നല്കാന് മൊബൈല്‍ ബൂത്തുകളുണ്ടാകും. ജനുവരി 20,21 തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് എല്ലാകുട്ടികള്‍ക്കും മരുന്ന് ലഭിച്ചെന്ന് ഉറപ്പുവരുത്തും