ഹരിയാന: രാജ്യത്തിനായി ജീവന് വെടിഞ്ഞ മേജർ വിഭൂതി ധൗന്ദിയാലിന്റെ ഭാര്യ നികിത കൗൾ ഹരിയാന പോലീസിന് 1,000 കൊറോണ വൈറസ് പ്രതിരോധ കിറ്റുകൾ കൈമാറി.
മാസ്ക്കുകൾ, കയ്യുറകൾ, ഗോഗിളുകൾ, ഫെയ്സ്-ഷീൽഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) കിറ്റുകള്‍. നിതികയ്ക്ക് നന്ദിയറിയിച്ച് ഫരീദാബാദ് പോലീസ് ട്വീറ്റ് ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും നിതികയുടെ സംഭാവനയ്ക്ക് നന്ദി അറിയിച്ചു.
പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വിഭൂതി വീരമൃത്യൂ വരിച്ചത്. ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾ സേനാംഗമായിരുന്നു 35കാരനായ വിഭൂതി. വെറും പത്ത് മാസമാണ് നികിതയുടേയും മേജര്‍ വിഭൂതി ശങ്കറിന്റെയും വിവാഹ ജീവിതത്തിന് ആയുസ്സുണ്ടായത്. കണ്ണീരിനിടയിലും സധൈര്യം ഭര്‍ത്താവിന് അന്തോമോപചാരമര്പ്പിച്ച നികിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
@Nitikakaul Dhaundiyal Wife of Pulwama martyr Major Vibhuti Dhaundiyal,
Provided the 1000 PPE kits to @FBDPolice We heartily thanks her. We are also thankful to @Anubhuti009 @ManMundra— Faridabad Police (@FBDPolice) April 26, 2020
देश पर प्राण न्यौछावर करने वाले शहीद मेजर विभूति शंकर जी की पत्नी @Nitikakaul जी ने कोरोना से जंग लड़ रहे @police_haryana के जवानों के लिए 1000 सुरक्षा किट (मास्क, चश्मे, ग्लव्स) प्रदान किये हैं जिसके लिए मैं आभार प्रकट करता हूँ।
आपका यह योगदान बहुमूल्य है।#IndiaFightsCorona pic.twitter.com/nXXvTRwtB7
— Manohar Lal (@mlkhattar) April 26, 2020