28
Saturday
November 2020

പുത്തുമല ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

Google+ Pinterest LinkedIn Tumblr +

കല്‍പ്പറ്റ: വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഏലവയലിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമലയില്‍ നിന്നും ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട്‌.

ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com