20
Tuesday
October 2020

റഫാലും, ഇന്ധനവില വര്‍ധനവും; ജില്ലാ കേന്ദ്രങ്ങളില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: റഫാല്‍ ഇടപാടിലെ അഴിമതി ആരോപണം അന്വേഷിക്കണമെന്നും, അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തുന്ന സമരങ്ങളുടെ ഭാഗമായി നാളെ കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും പൊതുയോഗങ്ങളും നടത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ (കാസര്‍കോട്), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ (കണ്ണൂര്‍), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ.ഷാനവാസ് (വയനാട്), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (കോഴിക്കോട്), എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് (മലപ്പുറം), കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ (പാലക്കാട്), കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ (തൃശ്ശൂര്‍), കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ (എറണാകുളം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ( ഇടുക്കി), എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി (കോട്ടയം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ (ആലപ്പുഴ), രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ (പത്തനംതിട്ട), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് (കൊല്ലം) എന്നീ നേതാക്കള്‍ വിവിധ ജില്ലകളിലെ ധർണ്ണ ഉദ്ഘാടനം ചെയ്യും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com