24
Saturday
October 2020

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അനേകം ജീവിതങ്ങളെയും ജീവിതമാര്‍ഗ്ഗങ്ങളെയും നഷ്ടപ്പെടുത്തിയ ഈ ദൂരന്തത്തെ ദേശീയ ദുരന്തമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. 500 കോടി രൂപയാണ് അദ്ദേഹം കേന്ദ്ര സഹായമായി പ്രഖ്യാപിച്ചത്. കൂടുതല്‍ സഹായത്തിനായി കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com