24
Saturday
October 2020

മഴ കനത്തു; എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ തിങ്കളാഴ്​ച അവധി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്​ടര്‍മാര്‍ തിങ്കളാഴ്​ച​ അവധി ​പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്​​ നാളെ അവധി പ്രഖ്യാപിച്ചത്​.

ആലപ്പുഴയില്‍ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കോ മറ്റു പരീക്ഷകള്‍ക്കോ മാറ്റമില്ല. എറണാകുളം ജില്ലയില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സര്‍വ്വകലാശാല പരീക്ഷകള്‍ക്കും ഐ.ടി.ഐ കൗണ്‍സലിങ്ങിനും അവധി ബാധകമല്ല.

ജൂലൈ11ന് അവധി നല്‍കിയ അമ്ബലപ്പുഴ,ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായിരിക്കുമെന്ന പ്രഖ്യാപനം പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈ മാസം 28നും നാളത്തെ (തിങ്കള്‍) അവധിക്കു പകരം ആഗസ്​ത്​ നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com