കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കായി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തധികൃതരും ജീവനക്കാരും ചേര്‍ന്ന ്സഹായമെത്തിച്ചു. വാഴൂര്‍ ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സമാഹരിച്ച പുതപ്പുകള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി.ബാലഗോപാലന് നായരുടെ സംഘം നേരിട്ടെത്തി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എം.വൈ. ജയകുമാരിക്ക് കൈമാറി. ദുരിതബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാല്‍, ബ്ലോക്ക് പഞ്ചായത്തംഗം സുഷമ ശിവദാസ്, ബിഡിഒ പി.എന്‍ സുജിത്,എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.ഇ. സിയാദ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മഴക്കെടുതി ; വൈക്കം ബ്ലോക്കിന് വാഴൂര്‍ ബ്ലോക്കിന്റെ സഹായം
Share.