കൊച്ചി: കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാജ്നാഥ് സിംഗ് ഇടുക്കിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കൊച്ചി എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം നടത്തവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചു.
സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം രാജ്നാഥിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.