27
Friday
November 2020

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ജി. രാമന്‍ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ജി രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ജെ. ​പ്ര​മീ​ള ദേ​വി​യെ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യി​ലും ഉ​ൾ​ക്കൊ​ള്ളി​ച്ചു. ഇ​രു​വ​രും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞ് ബി​ജെ​പി​യി​ൽ എ​ത്തി​യ​താ​ണ്.

അതേസമയം ചില കെപിസിസി ഭാരവാഹികള്‍ക്കും ബിജെപിയിലേക്ക് ചേരാന്‍ താല്പര്യമുള്ളതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സ്ഥാ​ന​മാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​കാ​ത്തി​നാ​ലാ​ണ് നേ​താ​ക്ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​മ​ൻ നാ​യ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. പ്ര​മീ​ളാ​ദേ​വി മു​ൻ വ​നി​താ ക​മ്മി​ഷ​ൻ അം​ഗ​മാ​യി​രു​ന്നു. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ആ​ണ് ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. ഉ​ചി​ത​മാ​യ സ്ഥാ​നം ന​ൽ​കു​മെ​ന്ന് അ​മി​ത് ഷാ ​അ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com