24
Saturday
October 2020

വിശ്വ ഹിന്ദു മഹാസഭ ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചു

Google+ Pinterest LinkedIn Tumblr +

ലഖ്‌നൗ: വിശ്വ ഹിന്ദു മഹാസഭ ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ വെച്ചാണ് രഞ്ജിത്തിന് വെടിയേറ്റത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ അക്രമി രഞ്ജിത്തിന്‍ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തലയില്‍ ഒന്നിലേറെ തവണ വെടിയേറ്റ രഞ്ജിത് തല്‍ക്ഷണം മരിച്ചു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയില് അതിരാവിലെയുണ്ടായ വെടിവെയ്പ്പ് പ്രദേശത്തെ സംഘര്‍ഷഭരിതമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ഡിസിപി ദിനേഷ് സിങ് അറിയിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com