പഞ്ചാബ്: പീഡനം ഉള്‍പ്പടെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് അതിവേഗ വിചാരണ ഒരുക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍. ഇതിനായി മാത്രം ഏഴ് അതിവേഗ വിചാരണ കോടതികള്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.ബലാത്സംഗ കേസുകളിലും മറ്റ് ക്രിമിനല്‍ കേസുകളിലും ഇരകള്‍ക്ക് നീതി വൈകുന്നതാണ് കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള പ്രധാനകാരണമെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ഇത് ശരിവച്ചാണ് നീതി നിഷേധം ഒഴിവാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇത്തരം കേസുകളിലെ ഇരകള്‍ക്ക് നീതി വൈകുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്നും കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ചുവെന്നും ഉപമുഖ്യമന്ത്രി സുക്ബീര്‍ സിംഗ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പീഡനം ഉള്‍പ്പെടെയുള്ള ക്രൂര കൃത്യങ്ങള്‍ക്ക് അതിവേഗ വിചാരണ ഒരുക്കാന്‍ പഞ്ചാബ്
Share.