28
Saturday
November 2020

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഏഴിന് റെഡ് അലര്‍ട്ട്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഒക്‌ടോബര്‍ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ നാലിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാല് മുതല്‍ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com