27
Tuesday
October 2020

വരണ്ട ചുണ്ടിനും, വലിയുന്ന ചര്‍മ്മത്തിനും പരിഹാരം

Google+ Pinterest LinkedIn Tumblr +

ചര്‍മത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ് മഞ്ഞു കാലം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും അവസ്ഥയെ വഷളാക്കുകയാണ് ചെയ്യുന്നത്.

ഏത് പ്രായക്കാരേയും ചര്‍മ്മത്തിലെ പ്രതിസന്ധി പലപ്പോഴും പ്രശ്‌നത്തിലാക്കുന്നു. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത്, ചര്‍മ്മം അടര്‍ന്ന് പോരുന്നത് എന്നിവയെല്ലാം തണുപ്പ് കാലത്ത് ഉണ്ടാകാറുണ്ട്. ചുണ്ടിന്റെ സ്വാഭാവിക അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഒലീവ് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിടക്കാന്‍ നേരം അല്‍പം ഒലീവ് ഓയില്‍ ചുണ്ടിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നെയ്യ്

പണ്ട് കാലത്ത് നെയ്യ് ചുണ്ടിന്റെ വരള്‍ച്ച മാറ്റുന്നതിന് നമ്മുടെ മുത്തശ്ശിമാര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ നെയ്യിനോടൊപ്പം അല്‍പം റോസിന്റെ ഇതളുകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ നല്ല സോഫ്റ്റ് ആയ ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ്.

കറ്റാര്‍ വാഴ

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കറ്റാർവാഴ മികച്ച മാര്‍ഗ്ഗമാണ്. കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ചുണ്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മാത്രമല്ല ഇത് ചര്‍മ്മത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീര്

സൗന്ദര്യത്തിനും ആരോഗ്യത്തിനും നാരങ്ങ നീര് മികച്ചതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ നീരില്‍ അല്‍പം ഗ്ലിസറിന്‍ മിക്‌സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ മതി. നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

വെണ്ണ

വെണ്ണ കൊണ്ട് ചുണ്ടിലെ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ വെണ്ണ സഹായിക്കുന്നു. ചുണ്ടിലെ വരള്‍ച്ച മാറ്റി ചുണ്ടിന് നല്ല സോഫ്റ്റ്‌നസ് നല്‍കുന്നതിന് വെണ്ണ സഹായിക്കുന്നു. ആരോഗ്യത്തിനും വളരെയധികം മികച്ച ഒന്നാണ് വെണ്ണ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com