9
Sunday
May 2021

മരടിലെ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയല്‍ ആരംഭിച്ചു

Google+ Pinterest LinkedIn Tumblr +

കൊച്ചി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലികള്‍ ആരംഭിച്ചു. കോണ്‍ക്രീറ്റുകള്‍ പൊളിച്ച് ഇരുമ്പ് കമ്പി വേര്‍തിരിച്ചെടുക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത്. വിജയ് സ്റ്റീല്‍സിനാണ് ഇതിന്റെ ചുമതല. 45 ദിവസമാണ് കമ്പികള്‍ എടുക്കുന്നതിനായി വിജയ് സ്റ്റീല്‍സിന് അനുവദിച്ചിരിക്കുന്നത്.

എച്ച് ടു ഒ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ നീക്കുകയാണ് ആദ്യം ചെയ്യുന്നത്. പൊടി ഉയരാതിരിക്കാന്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങളില്‍ വെള്ളം ഒഴിച്ച ശേഷമാണ് കമ്പികള്‍ വേര്‍തിരിക്കുന്നത്. നാല് ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് ജോലി. കമ്പികള്‍ വേര്‍തിരിച്ച ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇവ മുറിയ്ക്കും. നിശ്ചിത സമയത്തിനകം ജോലി പൂര്‍ത്തിയാക്കാമെന്നാണ് കണക്കു കൂട്ടല്‍.

ആറായിരം ടണ്‍ ഇരുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുമ്പ് ഹോളോ ബ്രിക്‌സ് – കിണര്‍ റിംഗ് നിര്‍മ്മാണത്തിന് ഉപയോഗിക്കാം. കോണ്‍ക്രീറ്റ് വേസ്റ്റ് നേരത്തെ അരൂര്‍ പഞ്ചായത്തിലെ ചന്തിയൂരിലേക്കാണ് മാറ്റിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിന്യ നീക്കം തടസപ്പെട്ടിരുന്നു. കുമ്പളം, എഴുപുന്ന എന്നിവിടങ്ങളിലേക്കും വേസ്റ്റ് മാറ്റാനുള്ള ശ്രമമുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com