27
Tuesday
October 2020

മലമ്പുഴ മണ്ഡലത്തില്‍ ആറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Google+ Pinterest LinkedIn Tumblr +

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട ആറു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭരണാനുമതി ലഭിക്കാന്‍ മണ്ഡലം എം.എല്‍.എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടിയുടേയും ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടിയുടേയും വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

എലപ്പുള്ളി പഞ്ചായത്തില്‍ വെന്തപാളയം ക്ഷീരോല്‍പാദക സഹകരണസംഘത്തിന് പുതിയ കെട്ടിടം (11 ലക്ഷം), എലപ്പുള്ളി തറ-ഗ്രാമകുളം റോഡ് (നാല് ലക്ഷം), രാമശ്ശേരി സ്റ്റോപ് കപ്പാടത്തുകുളം കുണ്ടൂപ്പാടം റോഡ് (നാല് ലക്ഷം), പുതുശ്ശേരി പ്രീക്കോട്ട്മില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മാണം (നാല് ലക്ഷം), പുതുശ്ശേരി വേനോലി റോഡ് (ആറ് ലക്ഷം), കോങ്ങാംപാറ ആണ്ടിപളള കൃഷ്ണന്‍ വീട് റോഡ് കോണ്‍ക്രീറ്റിങ് (മൂന്ന് ലക്ഷം), ഗണേശപുരം മാരിയമ്മന്‍ കോവില്‍ കെനിയന്റെ തൊടി തെക്കുവശം റോഡ് കോണ്‍ക്രീറ്റിങ് (മൂന്ന് ലക്ഷം), കൊടുമ്പ് കല്ലിങ്കല്‍ കാവേരി നഗര്‍ പരിസരം റോഡ് (3.5 ലക്ഷം), കാഞ്ഞിരക്കുന്നം പി.എ തറ റോഡ് (3.5 ലക്ഷം), മരുതറോഡ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് സംവിധാനം (ഒരു ലക്ഷം), മരുതറോഡ് പഞ്ചായത്ത് തെക്കേതൊടി പി.എച്ച് സബ്‌സെന്റര്‍ കെട്ടിടനിര്‍മാണം (10 ലക്ഷം), പുതുപ്പരിയാരം ടിപ്പു സുല്‍ത്താന്‍ പടത്തോണി റോഡ് (47 ലക്ഷം) എന്നിങ്ങനെ ഒരു കോടിയുടെ പദ്ധതികളാണ് പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുക.

മരുതറോഡ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ ബ്ലോക്ക് നിര്‍മാണം (40 ലക്ഷം), എലപ്പുള്ളി കുന്നാച്ചി യു.പി സ്‌കൂളിന് പുതിയ കെട്ടിട നിര്‍മാണം (ഒരു കോടി), കൊടുമ്പ് പാലയംകാട് ശാന്തിഗിരി റോഡ് നിര്‍മാണം (75 ലക്ഷം), പുതുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം (50ലക്ഷം), എലപ്പുള്ളി പഞ്ചായത്തില്‍ എടുപ്പുകുളം മിനി കുടിവെള്ള പദ്ധതിക്ക് ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് നിര്‍മാണം (25 ലക്ഷം), മുണ്ടൂര്‍ തെക്കുംകര പാലം (90 ലക്ഷം), മുണ്ടൂര്‍ കോവില്‍പറമ്പ് റോഡ് (25 ലക്ഷം), മലമ്പുഴ മന്തക്കാട് സാംസ്‌ക്കാരിക നിലയം (30 ലക്ഷം), മരുതറോഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ (25 ലക്ഷം), അകത്തേത്തറ പഞ്ചായത്തിലെ ചീക്കുഴി ആദിവാസി കോളനി കുടിവെള്ള പദ്ധതി (10 ലക്ഷം), അകത്തേത്തറയില്‍ വിവിധയിടങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ (10 ലക്ഷം), മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ് പ്രവൃത്തി പൂര്‍ത്തീകരണം (20 ലക്ഷം) എന്നിങ്ങനെ അഞ്ചു കോടിയുടെ പ്രവര്‍ത്തനങ്ങളാണ് എം.എല്‍.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com