പത്തനംതിട്ട: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരോഗ്യരംഗത്തുണ്ടായ നാശനഷ്ടങ്ങളും മറ്റ് പ്രശ്നങ്ങളും വിലയിരുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളായ ഡോ.റിത്തു ചൗഹാന്, ഡോ.ആഷ എന്നിവര്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹുമായി കൂടിക്കാഴ്ച നടത്തി. പ്രളയത്തില്‍ ആയൂര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെ ആരോഗ്യരംഗത്ത് എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടായ നഷ്ടം വിലയിരുത്തി. പ്രളയാനന്തരം ആരോഗ്യരംഗത്ത് ജില്ലയ്ക്ക് ആവശ്യമായ സേവനങ്ങള്‍ വിലയിരുത്തുന്നതിനാണ് സംഘം സന്ദര്‍ശനം നടത്തിയത്. ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വകുപ്പ് മേധാവികളുമായും ജില്ലാ കളക്ടറുമായും നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി ലോരോഗ്യസംഘടനയ്ക്ക് നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു
ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി
Share.