9
Sunday
May 2021

രക്ഷാപ്രവര്‍ത്തകർ എത്താന്‍ വൈകി; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Google+ Pinterest LinkedIn Tumblr +

ചെങ്ങന്നൂര്‍: പ്രളയത്തിൽ മുങ്ങിയ ഭവനത്തിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കണ്ടത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം. ഇന്ന് നേവിയുടെ ബോട്ട് എത്തിയപ്പോള്‍ അച്ഛന്‍,അമ്മ,മകന്‍ എന്നിവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അയല്‍വാസിയായ രാജന്‍ ഡാനിയേല്‍ കല്ലിശ്ശേരിയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. സമാനമായ രീതിയില്‍ രക്ഷപ്പെടാനാവാതെ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഇതോടെ വ്യാപകമായിട്ടുണ്ട്.

അതേ സമയം കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ട മുഴുവന്‍പേരെയും ഇന്ന് തന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com