2
Tuesday
March 2021

വെള്ളത്തിനടിയില്‍ താമസിക്കണോ ? ഒരു രാത്രിക്ക് 36 ലക്ഷം മാത്രം

Google+ Pinterest LinkedIn Tumblr +

സമുദ്രത്തിലും ഒരു ഹോട്ടല്‍. ലോകത്ത് വെള്ളത്തിനിടയിലെ ആദ്യ ഹോട്ടല്‍ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് മാലദ്വീപാണ്. ഒരു രാത്രിക്ക് നല്‍കേണ്ട ചാര്‍ജ് 36 ലക്ഷം രൂപയാണ്. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. ഒറ്റ രാത്രിക്ക് മാത്രമായി ഇവിടെ റൂം കിട്ടില്ല. നാല് ദിവസത്തേതാണ് പാക്കേജ്. അപ്പോള്‍ ചെലവ് ഏകദേശം 1.4 കോടി രൂപ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 16 അടി താഴ്ച്ചയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ലോകത്ത് അണ്ടര്‍വാട്ടര്‍ റെസ്റ്ററന്റുണ്ടെങ്കിലും ഹോട്ടല്‍ ആദ്യത്തേതാണ്.

ബെഡ്റൂം, പ്രൈവറ്റ് ജിം, പ്രൈവറ്റ് ഷെഫ്, ഇന്‍ഫിനിറ്റി പൂള്‍ തുടങ്ങി അത്യാഡംബരമായ നിരവധി സേവനങ്ങളോട് കൂടിയാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും മാലദ്വീപിലേക്ക് സന്ദര്‍ശനം നടത്തുന്നത് ഏകദേശം 60,000 ഇന്ത്യക്കാരാണ്. കയ്യില്‍ നല്ല കാശുള്ളവര്‍ക്ക് ഇനി ഈ ഹോട്ടലിലും സ്റ്റേ ആകാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com