21
Wednesday
October 2020

മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ; സ്വതന്ത്ര പത്രപ്രവർത്തനത്തിന് എതിരെയുള്ള വെല്ലുവിളി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്വതന്ത്ര പത്രപ്രവർത്തനത്തിന് എതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്നു കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ. അടിയന്തരാവസ്ഥ കാലത്തെപ്പോലെ മാധ്യമ പ്രവർത്തനം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് തീർത്തും അനുചിതവും അംഗീകരിക്കാനാവാത്തതുമാണ്. ജനാധിപത്യം അതിന്റെ പൂർണ അർത്ഥത്തിൽ നിലകൊള്ളണമെങ്കിൽ മറ്റെല്ലാ വിഭാഗങ്ങളെപ്പോലെ മാധ്യമ പ്രവർത്തകർക്കും വിയോജിക്കാനുള്ള അവസരം നൽകിയേ മതിയാവൂ. സർക്കാർ അടിയന്തരമായി തീരുമാനം പുന:പരിശോധിക്കാത്ത പക്ഷം സംസ്ഥാന വ്യാപകമായി തക്കതായ പ്രക്ഷോപം കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) സംഘടിപ്പിക്കും. എല്ലാ KRMU പ്രവർത്തകരും താലൂക്ക് – ജില്ലാ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംവാദങ്ങളും പ്രതിഷേധ യോഗങ്ങളും പരമാവധി സംഘടിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ മനുഭരത്, ജനറൽ സെക്രട്ടറി വി സെയ്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com