പത്തനംതിട്ട: മനിതി പ്രവർത്തകരായ യുവതികളുടെ സംഘം ശബരിമല സന്ദർശിക്കില്ല. സുരക്ഷാ പ്രശ്നമുണ്ടെന്ന പോലീസിന്റെ നിലപാട് അംഗീകരിക്കുന്നുവെന്നും എന്നാൽ തങ്ങൾ കോടതിയെ സമീപിക്കുമെന്നും മനിതി അംഗങ്ങൾ വ്യക്തമാക്കി. സംഘം മധുരയിലേക്ക് മടങ്ങി. തിരികെ പോകുന്നതിനുള്ള സുരക്ഷാ പോലീസ് ഒരുക്കും. ഇവരെ തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പൊലീസ് നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. അധികം മുന്നോട്ടുപോകുന്നതിന് മുമ്പു തന്നെ ഇവർക്കെതിരെ നിരവധി ഭക്തർ പാഞ്ഞടുത്തു. തിരിച്ചോടിയ യുവതികളെ പെട്ടന്നു തന്നെ പോലീസ് വാഹനത്തിലേക്ക് കയറ്റി. തുടർന്നാണ് തിരികെ പോകാൻ യുവതികൾ തീരുമാനിച്ചത്.