27
Friday
November 2020

റോഡ് ഷോ നീണ്ടുപോയി; കെജരിവാളിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: റോഡ് ഷോ നീണ്ടുപോയതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ റോഡ് ഷോ നീണ്ടു പോയതാണ് നാമ നിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കാന്‍ കഴിയാതെ വന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി മത്സരാര്‍ത്ഥി വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തണമെന്നാണ് ചട്ടം. എന്നാല്‍ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ട് പോയതോടെ മൂന്ന് മണിക്ക് കമ്മീഷന് മുന്നില്‍ എത്താന്‍ കെജരിവാളിന് കഴിയാതെ വന്നു. ഇതാണ് നാമ നിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കാന്‍ കഴിയാതെ വന്നത്. നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്ന് കെജരിവാള്‍ അറിയിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com