4
Thursday
March 2021

വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ​രു​ത്; ശ​നി​യാ​ഴ്ച വൈ​ദ്യു​തി മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി മ​ണി

Google+ Pinterest LinkedIn Tumblr +

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വൈ​ദ്യു​തി മു​ട​ങ്ങാ​നി​ട​യു​ണ്ട് എ​ന്ന വ്യാ​ജ പ്ര​ച​ര​ണ​ത്തി​ല്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്‍​പ്പ​ടെ വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​ദ്യു​തി മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

അതേസമയം, കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com