31
Saturday
October 2020

തിരുവാഭരണം ദൈവത്തിന്റെത്, രാജകുടുംബത്തിന് അവകശമില്ല

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചത് അതില്‍ രാജകുടുംബത്തിന് ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കേസ് നേരത്തേ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സര്‍ക്കാരിനു നല്‍കിയത്.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് ജസ്റ്റിസ് എന്‍.വി. രമണ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകനോടു ചോദിച്ചത്.

തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കല്‍ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

തുടര്‍ന്നാണ് തിരുവാഭരണം ക്ഷേത്രത്തിന്റേതാണെന്നു സുപ്രീം കോടതി പറഞ്ഞത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com