19
Tuesday
January 2021

ശബരിമല: രാത്രി യാത്രാ നിയന്ത്രണം നീക്കി

Google+ Pinterest LinkedIn Tumblr +

പമ്പ: ശബരിമലയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പൂർണമായും നീക്കി. ഇനി മുതൽ 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം. ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലയ്ക്കലില്‍നിന്ന് ദിവസം മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തും. 15 മിനിട്ട് ഇടവിട്ടാവും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്. രാത്രി 9:30 മുതൽ പുലർച്ചെ രണ്ടര വരെ ശബരിമലയിലേക്കു പോകുന്നതിനു മുമ്പ് നിയന്ത്രണമുണ്ടായിരുന്നു. അതേസമയം, രാത്രിയിൽ നട അടച്ച ശേഷം സന്നിധാനം, വാവരുനട, വടക്കേനട തുടങ്ങിയ ഭാഗങ്ങളിൽ വിരി വയ്ക്കുന്നതിനുള്ള നിയന്ത്രണം മാറ്റിയിട്ടില്ല.

അതേസമയം, സന്നിധാനത്ത് നാമജപയ‍ജ്ഞം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. 75 ഓളം പേർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപയജ്ഞം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com