25
Wednesday
November 2020

ഡിസംബര്‍ ഒന്നു മുതല്‍ കര്‍ണാടക ആര്‍ടിസിയുടെ ശബരിമല സര്‍വീസ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബാംഗളൂര്‍-പമ്പ ബസ് സര്‍വീസ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ഒരോ രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗളൂരിലെ ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന രാജഹംസ ബസ് 1.30ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും 4.30ന് മൈസൂരും പിറ്റേന്നു രാവിലെ 8.15ന് പമ്പയിലും എത്തും. തിരിച്ച് വൈകിട്ട് അഞ്ചിനു പമ്പയില്‍ നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചയ്ക്ക് ബാംഗളൂരില്‍ എത്തും.

ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.01ന് പുറപ്പെടുന്ന ഐരാവത് വോള്‍വോ സര്‍വീസ് 2.31ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും 5.30ന് മൈസൂരും പിറ്റേന്ന് രാവിലെ 6.45ന് പമ്പയിലും എത്തും. തിരികെ വൈകിട്ട് 06.01ന് പമ്പയില്‍ നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 9.45ന് ബാംഗളൂരില്‍ എത്തും. കര്‍ണാടകത്തിലെയും കേരളത്തിലെയും റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരത്തിന് ഇവിടെ അമർത്തുക

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com