പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് തീര്‍ഥാടകരെയും മാധ്യമ പ്രവര്‍ത്തകരെയും അഞ്ചിന് രാവിലെ എട്ടു മണിയോടു കൂടി മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും സന്നിധാനത്തേക്കും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കടത്തിവിടൂ എന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന് അറിയിച്ചു.
ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങുവാന്‍ അനുവദിക്കുകയോ ചെയ്യില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. സംസ്ഥാനപോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാര്‍, അഞ്ച് എസ്.പി മാര്‍, 10 ഡിവൈഎസ്പിമാര്‍ എന്നിവരുള്‍പ്പെടെ 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് നാളെ മുതല്‍ വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളളത്