ഫോബ്സ് മാഗസിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ സിനിമാ ലോകത്തുനിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സല്മാന് ഖാന്. ഇന്ത്യന്‍ താരങ്ങളിലെ സമ്പന്നന് എന്ന പദവിയാണ് സല്മാന് ഖാന് കരസ്ഥമാക്കിയിരിക്കുന്നത്. 2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള അദ്ദേഹത്തിന്റെ വരുമാനമാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഈ പദവി ലഭിക്കാൻ കാരണം.18 കോടിയുടെ സമ്പാദ്യവുമായി ലിസ്റ്റില്‍ മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിയുമുണ്ട്.
253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. 228.09 കോടിയുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ (185 കോടി) മൂന്നാമത്. ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ ഷാരൂഖ് ഖാന് (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. പരസ്യവരുമാനത്തില്‍ നിന്നും മാത്രം ലഭിച്ച വരുമാനമാണ് അധികവും. കഴിഞ്ഞ വര്‍ഷം 170 കോടിയുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്. ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49 മത് എത്തി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും 18 കോടി സമ്ബാദ്യവുമായി പ്രിയങ്കയ്ക്കൊപ്പമുണ്ട്.
നടിമാരില്‍ ഏറ്റവുമധികം പണം സമ്ബാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക.