പത്തനംതിട്ട: ഒൻപതു പതിറ്റാണ്ടുകാലമായി രാജ്യത്തെ മുസ്ലിം നവോത്ഥാന രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചരിത്രം രചിച്ച 90 വർഷം പിന്നിട്ട് നൂറാം വാർഷിക ആഘോഷത്തിലേക്ക് കടന്നിരിക്കുന്ന അവസരത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനം പത്തനംതിട്ട ജില്ലയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത പത്തനംതിട്ട ജില്ലാ കാര്യാലത്തിന്റെ ഉദ്ഘാടനം 2019 ആഗസ്റ്റ് അവസാന വാരത്തിൽ നടക്കും. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ കൂടിയ യോഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലിയുടെ അദ്ധ്യക്ഷതയിൽ സമസ്ത സ്റ്റേറ്റ് ചീഫ് കോർഡിനേറ്റർ എ.കെ. ആലിപറമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത കോർഡിനേറ്റർ ഷെരീഫ് ദാരിമി , ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ വെള്ളാപള്ളി, ജില്ലാ ട്രഷറാർ അൻസാരി മന്ദിരം, ഷാനവാസ് അലിയാർ, മുഹമ്മദ് സാദിക്ക്, സിയാ മജീദ്, എ.കെ. അക്ബർ, തൗഫീക്ക് .എം., ഫസിൽ സുൽത്താൽ അബ്ദുൽ റഹ്മാൻ, അഡ്വ. മുഹമ്മദ് അൻസാരി, സിദ്ദിക്ക് റാവുത്തർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചു.
വാർത്ത: ഷിബു പൂവൻപാറ