മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ലക്ഷ്യമായ സാഞ്ചോ മാഞ്ചസ്റ്ററിലേക്ക് എത്തുകയാണ് എന്ന് വീണ്ടും വാര്‍ത്തകള്‍ വരുന്നു. അവസാന ആഴ്ചകളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഡോര്‍ട്മുണ്ടും തമ്മിലുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡോര്‍ട്മുണ്ട് ആവശ്യപ്പെട്ട തുകയും സാഞ്ചോയുടെ ഏജന്റിന്റെ ഫീസും നല്കാന് യുണൈറ്റഡ് തയ്യാറാണ് എന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ വരുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 120 മില്യണ്‍ നല്കാന് തയ്യാറാകാത്തതിനാല്‍ താരത്തെ വില്‍ക്കില്ല എന്ന നിലപാടിലേക്ക് ഡോര്‍ട്മുണ്ട് നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഴഞ്ഞിരിക്കുകയാണ്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ സാഞ്ചോയെ എത്തിക്കാന്‍ ആണ് ക്ലബ് ശ്രമിക്കുന്നത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി സാഞ്ചോ നേരത്തെ തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ക്ലബുകള്‍ തമ്മില്‍ കൂടെ ഉടന്‍ ധാരണയില്‍ ആകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.