24
Saturday
October 2020

ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

Google+ Pinterest LinkedIn Tumblr +

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തേയ്ക്കും. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ. അദ്ദേഹത്തിന് വസതിയിലെത്തി നോട്ടീസ്‌ നല്‍കി. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി പിന്‍വലിച്ചു. ഇപ്പോള്‍ പശ്ചിമ ബംഗാള്‍ സി.ഐ.ഡിയുടെ അഡീഷണല്‍ ഡയറക്‌ടര്‍ ജനറലാണു രാജീവ്‌ കുമാര്‍.

ലക്ഷത്തിലേറെപ്പേരില്‍നിന്നായി 2,500 കോടി രൂപ തട്ടിയെടുത്തെന്നാണു ശാരദാ കേസ്‌. 2014 ലാണു കേസ്‌ സി.ബി.ഐ. ഏറ്റെടുത്തത്‌. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.

രാജീവ്‌ കുമാറിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള നീക്കത്തിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ തെരുവില്‍ സമരവുമായി എത്തിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com