3
Thursday
December 2020

ശശികലയ്ക്ക് ജാമ്യം; പോലീസ് സുരക്ഷയിൽ സന്നിധാനത്ത് എത്തിക്കും

Google+ Pinterest LinkedIn Tumblr +

തിരുവല്ല: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒ ആണ് കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

അതേസമയം തനിക്ക് ആരോഗ്യം അനുവദിച്ചാല്‍ ഇന്ന് തന്നെ ശബരിമലയില്‍ പോകുമെന്ന് ശശികല പറഞ്ഞു. ശശികലയ്ക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മാത്രമല്ല നിലയ്ക്കലില്‍ എത്തിയാല്‍ സന്നിധാനത്തെത്തിക്കാമെന്ന് തൃപ്തി ദേശായിക്കു വാക്കു കൊടുത്തവരാണ് തന്നെ മരക്കൂട്ടത്തില്‍ നിന്നും ഇറക്കിയതെന്നും തന്നെ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി സമീപിക്കുമെന്നും ശശികല വ്യക്തമാക്കി. കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണു കെ.പി.ശശികലയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com