22
Thursday
October 2020

ശബരിമലയില്‍ തിരികെ എത്തിക്കണമെന്ന് ശശികല; സ്‌റ്റേഷന്‍ ജാമ്യം വേണ്ട

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്. കരുതല്‍ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ പൊലീസുകാര്‍ ശബരിമലയില്‍ എത്തിക്കണമെന്ന നിലപാടില്‍ ശശികല ഉറച്ച്‌ നിന്നതോടെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ശശികലയെ കസ്‌റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന റാന്നി പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ശശികലയെ വിട്ടയയ്‌ക്കാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഉപവാസത്തിലിരിക്കുന്ന ശശികലയെ ഇടയ്‌ക്ക് ഡോക്‌ടര്‍മാരെത്തി പരിശോധിച്ചിരുന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ശ​ശി​ക​ല​യെ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ടര്‍​ന്ന് അര്‍ദ്ധരാത്രി 1.40 ഓ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്. മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഭ​ക്ത​യാ​യ താന്‍ ദര്‍​ശ​ന​വും നെ​യ്യ​ഭി​ഷേ​ക​വും ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന് പൊ​ലീ​സി​നെ അ​റി​യിച്ചു. തു​ടര്‍​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.

അതിനിടെ, അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പിന്തുണയോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം വരെയാണ് ഹര്‍ത്താല്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com