27
Friday
November 2020

എസ്ബിഐ എടിഎം കാർഡുകൾ ഒഴിവാക്കുന്നു; പകരം യോനോ

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. പകരം മൊബൈൽ ഫോൺ വഴി പ്രവർത്തിക്കുന്ന യോനോ വ്യാപകമാക്കാനാണ് എസ്ബിഐയുടെ തീരുമാനം. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അഞ്ചു വർഷം കൊണ്ട് പൂർണ്ണമായും യോനോ ഇടപാടുകളിലേക്കു മാറുക എന്നതാണ് എസ്ബിഐയുടെ ലക്ഷ്യം.

രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. അഞ്ചു വര്‍ഷം കൊണ്ട് ഇതു കുറച്ചുകൊണ്ടുവരാനാവുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്.

കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും പണം കൈമാറാനും കഴിയുന്ന സംവിധാനമാണ് യോനോ. 68,000 യോനോ കാഷ് പോയിന്റുകള്‍ എസ്ബിഐ സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com