29
Thursday
October 2020

ദുബൈയിൽ സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു; 15 പേർക്ക് പരിക്ക്

Google+ Pinterest LinkedIn Tumblr +

ദുബായ്: സ്കൂൾ ബസും കുടിവെള്ള ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെ ബിസിനസ് ബേയിലാണ് അപകടമുണ്ടായത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് അൽ വർഖയിലുള്ള ഔർ ഓൺ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ്സും ടാങ്കർ ലോറിയുമാണ് അപകടത്തിൽ പെട്ടത്‌. സ്കൂൾ കുട്ടികൾക്ക് പുറമെ ബസ് ജീവനക്കാർക്കും ടാങ്കർ ഡ്രൈവർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട സമയത്ത് കുട്ടികളെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കൂടാതെ ബസ് കുറഞ്ഞ വേഗതയിലായിരുന്നുവെന്നും സ്കൂൾ എക്സിക്യൂട്ടിവ് പ്രിൻസിപ്പൽ തോമസ് മാത്യൂ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com