26
Monday
October 2020

ടിഎന്‍ജി പുരസ്‌കാരം എ പ്രദീപ് കുമാര്‍ എംഎല്‍എക്ക്; എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഈ വര്‍ഷത്തെ നാലാമത് ടി എന്‍ ജി പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ‘പ്രിസം പദ്ധതി’ ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാലാണ് എ പ്രദീപ് കുമാര്‍ എംഎല്‍എക്ക് ടിഎന്‍ജി പുരസ്‌കാരം ലഭിച്ചത്.

കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പുരസ്‌കാരവിതരണച്ചടങ്ങ് വിദ്യാഭ്യാസമന്ത്രി സി രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം ഇക്കുറി പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് നല്‍കുന്നത്. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസനമാതൃകകളില്‍ നിന്നാണ് പ്രിസം പദ്ധതിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com