25
Wednesday
November 2020

സ്കൂള്‍ കായികമേളക്ക് തുടക്കമായി; ആദ്യ സ്വർണം തിരുവനന്തപുരത്തിന്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേള തിരുവനന്തപുരത്ത് തുടക്കമായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ എന്‍.വി. അമിത്തിനാണ് ഈയിനത്തില്‍ വെള്ളി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപി സ്വർണം നേടി. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

മീറ്റില്‍ ആകെ 96 ഫൈനലുകളാണുള്ളത്. ഇതില്‍ 31 എണ്ണം ഇന്ന് നടക്കും. അണ്ടര്‍-14, 17, 19 ഇനങ്ങളിലായാണ് മത്സരങ്ങള്‍. ഇന്നുരാവിലെ ഏഴ് മണിക്ക് 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമായത്. 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെയും 3000 മീറ്ററുകള്‍ ട്രാക്കില്‍ തുടര്‍ന്ന് നടക്കും.

400 മീറ്റര്‍, ലോംഗ് ജംപ് , പോള്‍വാട്ട്, ഹര്‍ഡില്‍സ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളില്‍ ഇന്ന് ഫൈനലുകള്‍ നടക്കും

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com