10
Saturday
April 2021

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സ്‌കൂളുകളും സന്നദ്ധ സംഘടനകളും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ 39 ക്യാമ്പുകളിലായി 1252 കുടുംബങ്ങളിലെ 5044 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കില്‍ 31 ക്യാമ്പുകളും കോഴഞ്ചേരി താലൂക്കില്‍ എട്ട് ക്യാമ്പുകളുമാണ് നിലവിലുള്ളത്. എല്ലാ ക്യാമ്പുകളിലും റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള ഗ്യാസും എത്തിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഏജന്‍സികളും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വിവിധ സാധനസാമഗ്രികള്‍ എത്തിക്കുന്നുണ്ട്.

തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജിലെ വാടിക്കുളം എന്‍എസ്എസ് കരയോഗം ഹാള്‍, തോട്ടപ്പുഴശ്ശേരി വില്ലേജിലെ എംടിഎല്‍പിഎസ്, ചെറുപുഷ്പം സ്‌കൂള്‍, എഎംഎംടി.ടി.ഐ സ്‌കൂള്‍, കോയിപ്രം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എല്‍പിഎസ്, പുലരിക്കാട് ഇഎ എല്‍പിഎസ്, മുഖത്തല സാംസ്‌കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാള്‍, കല്ലുങ്കല്‍ എംടിഎല്‍പിഎസ്, അമിച്ചക്കരി എം.ഡി.എല്‍.പി.എസ്, കടപ്ര വില്ലേജിലെ തേവര്‍ക്കുഴി എം ഡി എല്‍.പി.എസ്, മാന്നാര്‍ എംഎസ്എംയുപിഎസ്, തോക്കനടി പാരിഷ് ഹാള്‍, വളഞ്ഞവട്ടം പിആര്‍എഫ്, തേവേരില്‍ എല്‍പിഎസ്, രണ്ടാംകുരിശ് വായനശാല, ശക്തിമംഗലം എംഡിഎല്‍പിഎസ്, കണ്ണച്ചേരില്‍ സ്‌കൂള്‍, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, നിരണം വെസ്റ്റ് എം ടി എല്‍.പി.എസ്, ആശാന്‍കുടി അങ്കണവാടി, കൊമ്പന്‍കേരി എംഡിഎല്‍പിഎസ്, എലത്തൊടി സെന്റ് ജോര്‍ജ് യുപിഎസ്, പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍, ചാത്തങ്കരി ന്യൂ എല്‍.പി.എസ്, ചാത്തങ്കരി അങ്കണവാടി, ചാത്തങ്കരി ബസാര്‍കടവ് ഹാള്‍, കൊക്കാട് ചാപ്പല്‍, ചാത്തങ്കരി പകല്‍വീട്, മേപ്രാല്‍ ഗവണ്‍മെന്റ് എല്‍പിഎസ്, കാവുംഭാഗം വില്ലേജിലെ വേങ്ങല്‍ ദേവമാത ചര്‍ച്ച് ഓഡിറ്റോറിയം എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകള്‍.

കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാള്‍, എഴിക്കാട് നഴ്സറി സ്‌കൂള്‍, കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്, വല്ലന എസ് എന്‍ ഡി പി സ്‌കൂള്‍, നീര്‍വിളാകം എം.ഡി.എല്‍.പി.എസ്, ആറന്മുള വില്ലേജിലെ ആറാട്ടുപുഴ ഗവ. യു.പി.എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം.ടി.എല്‍.പി.എസ്, കുറുന്താര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്‌കൂളുകളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായങ്ങള്‍ പ്രവഹിക്കുന്നു. പത്തനംതിട്ട അല്‍-അമന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് സമാഹരിച്ച തുണിത്തരങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, ടോയ്ലെറ്റ് ഐറ്റംസ്, മെഴുകുതിരികള്‍, നാപ്കീനുകള്‍, നോട്ട്ബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ നേരിട്ടെത്തി കൈമാറി. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഇനിയും തയ്യാറാണെന്ന് കളക്ടര്‍ക്ക് സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പ് നല്‍കി.

പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ദി നെസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെന്നഡി ചാക്കോ പതിനഞ്ച് മെത്തകളും പതിനഞ്ച് ബെഡ്ഷീറ്റുകളും കളക്ടറേറ്റില്‍ എഡിഎം പി.റ്റി.എബ്രഹാമിന് കൈമാറി. ദുരിതബാധിതരെ സഹായിക്കുന്നതിനായി എത്തിച്ചിട്ടുള്ള സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് ആവശ്യാനുസരണം എത്തിച്ചുതുടങ്ങി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com