ശ്രീനഗർ: നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും മിക്ക സ്കൂളുകളിലും വിദ്യാർത്ഥികളെത്തിയില്ല. ശ്രീനഗർ നഗരത്തിൽ 190 പ്രൈമറി സ്കൂളുകൾ തുറക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരായതിനാൽ നഗരത്തിലെ എല്ലാ സ്വകാര്യ സ്കൂളുകളും തുടർച്ചയായി 15 ആം ദിവസം അടച്ചിട്ടിരുന്നു. ബെമിനയിലെ പോലീസ് പബ്ലിക് സ്കൂളും കുറച്ച് കേന്ദ്ര വിദ്യാലയങ്ങളും മാത്രമാണ് തുറന്നത്.
പ്രാഥമിക തലം വരെ സ്കൂളുകൾ തുറക്കാനും എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാക്കാനും അധികൃതർ പദ്ധതിയിട്ടിരുന്നു.