ന്യൂഡൽഹി: സ്കൂളുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, കണ്ടെയ്ന്മെന്റ് സോണിലുള്ള സ്കൂളുകള്‍ തുറക്കില്ല.
ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. കുട്ടികള്‍ തമ്മില്‍ ആറ് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം പറയുന്നു.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സ്കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുന്നത്. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായത്.