തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ ഓണാവധിയില്‍ മാറ്റം. സ്കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച അടയ്ക്കും. അവധിക്കു ശേഷം ഈ മാസം 29 ന് സ്കൂള്‍ തുറക്കും.
അവധി പ്രഖ്യാപിച്ച ജില്ലകളില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണ് അവധിയില്‍ മാറ്റം വരുത്തിയത്.