27
Friday
November 2020

പന്തളത്ത്‌ വാഹനാപകടം; ഒരാൾ മരിച്ചു

Google+ Pinterest LinkedIn Tumblr +

പന്തളം: സ്കൂട്ടർ ഓട്ടോയിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാവേലിക്കര മഠത്തിൽ മൂലയിൽ നിലവറയിൽ മത്തായിയുടെ മകൻ ഷാജൻ മാത്യു (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ന് പന്തളം -മാവേലിക്കര റോഡിൽ അറത്തിൽ മുക്കിലായിരുന്നു അപകടം. ഷാജൻ ഓടിച്ചിരുന്ന സ്കൂട്ടർ ഓട്ടോയുമായി ഇടിച്ച് നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടൈൽസ് പണിക്കാരനായ ഷാജൻ പന്തളത്തുനിന്നും മാവേലിക്കരയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

വാർത്ത: എ.എം.സലിം

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com