തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണിതെന്നും കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല അരോപിച്ചു. മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകള്‍ നശിച്ചു, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പറഞ്ഞു.